റസിഡന്റ്സ് അസോ. ഉദ്ഘാടനം
Posted on: 10 Sep 2015
കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്ത് നാലാം വാര്‍ഡില്‍ രൂപവത്കരിച്ച ഹരിത നഗര്‍ റസിഡന്റ്സ് അസോസിയേഷന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ആന്‍ഡ്രൂസ് നിര്‍വഹിച്ചു.
റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.വി. പൈലി അധ്യക്ഷനായി. ജോണി അരീക്കാട്ടില്‍, ടോമി കെ. തോമസ്, കെ.എന്‍. ചക്രന്, സാബു ഇ.എസ്. എന്നിവര്‍ സംസാരിച്ചു.