പാലക്കുഴ പഞ്ചായത്തില്‍ അനുമതിയില്ലാതെ പാറമട പ്രവര്‍ത്തിക്കുന്നു; ഗ്രാമസഭാ യോഗത്തില്‍ പ്രതിഷേധം
Posted on: 10 Sep 2015
കൂത്താട്ടുകുളം: പാലക്കുഴയിലെ മൂന്നാം വാര്‍ഡില്‍ പഞ്ചായത്തിന്റെ അനുമതി ലഭിക്കാതെയുള്ള പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന് ഗ്രാമസഭാ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മാ നല്‍കിയിട്ടും പാറമട പ്രവര്‍ത്തിക്കുന്നുണ്ട് .
പാറമടയുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ലൈസന്‍സ് ലഭിക്കാത്ത പാറമട പ്രവര്‍ത്തിക്കുന്നത് തടയണമെന്ന് ഗ്രാമപഞ്ചായത്തംഗം ടി.ജി. സോമന് ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രെട്ടറി സ്റ്റോപ്പ് മെമ്മാ നല്‍കിയിട്ടും അത് കൈപ്പറ്റാതെ പാറമട പ്രവര്‍ത്തിക്കുകയാണ്.