എറണാകുളം ഗവ. ഗേള്‍സ് യു.പി. സ്‌കൂളില്‍ മധുരം മലയാളം

Posted on: 09 Sep 2015കാച്ചി: വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുവാനും ഭാഷാസ്‌നേഹം വര്‍ധിപ്പിക്കുവാനുമായി മാതൃഭൂമി നടപ്പാക്കുന്ന മധുരം മലയാളം പദ്ധതിക്ക് എറണാകുളം ഗവ. ഗേള്‍സ് യു.പി. സ്‌കൂളില്‍ തുടക്കമായി. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പിടിഎ പ്രസിഡന്റ് ഷിബു പി. ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ പ്രസിഡന്റ് വൈസ് അഡ്മിറല്‍ ആര്‍.പി. സുദന്‍ സ്‌കൂള്‍കുട്ടികള്‍ക്ക് പത്രം കൈമാറി പദ്ധതിയുെട ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസി എബ്രഹാം, കൃഷ്ണാ സുരേന്ദ്രന്‍, ബീനാ സുദന്‍, സ്‌കൂള്‍ അധ്യാപകനായ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam