റോഡ്സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു
Posted on: 09 Sep 2015
കൊച്ചി: കേരള ട്രാഫിക് പോലീസും പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയും ചേര്‍ന്ന് റോഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു. പൊതുജന നന്മയ്ക്കുതകുന്ന രീതിയിലുള്ള പരസ്യ പ്രചാരണമാണ് കമ്പനി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി ട്രാഫിക് പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് റോഡ് സുരക്ഷാ ബോര്‍ഡുകളും പൊതുനിരത്തുകളിലും വാഹനങ്ങളിലുമായി പാലിക്കേണ്ട സുരക്ഷാനിയമ മുന്നറിയിപ്പ് സ്റ്റിക്കറുകളും പ്രദര്‍ശിപ്പിക്കും.