ഭാരത വൈ.എം.സി.എ. പ്രസിഡന്റിന് സ്വീകരണം നല്‍കി

Posted on: 09 Sep 2015കൊച്ചി: ഭാരതത്തിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വൈഎംസിഎയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവത്കരിക്കുമെന്ന് നാഷണല്‍ വൈഎംസിഎ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു പറഞ്ഞു.
നാഷണല്‍ വൈഎംസിഎ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തശേഷം കേരളത്തിലെത്തിയ ലെബി ഫിലിപ്പ് മാത്യുവിന് ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ നാഷണല്‍ വൈഡര്‍ എക്യൂമിനിക്കല്‍ അലയന്‍സ് കേരള റീജണല്‍ കമ്മിറ്റി പാലാരിവട്ടം ഫെലോഷിപ്പ് ഹാളില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നാഷണല്‍ വൈഡര്‍ എക്യൂമിനിക്കല്‍ അലയന്‍സ് കേരള റീജണല്‍ ഡയറക്ടര്‍ റോയി നെല്ലിക്കാല അധ്യക്ഷത വഹിച്ചു. വൈഡര്‍ എക്യൂമിനിക്കല്‍ അലയന്‍സ് നാഷണല്‍ ഡയറക്ടര്‍ റവ. ഡോ. ഐപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. അഗസ്റ്റിന്‍ ജോസഫ്, ഫാ. പോള്‍ ആര്യപ്പള്ളി, കുരുവിള മാത്യൂസ്, ജോസ് പനച്ചിക്കല്‍, ജേക്കബ് എലിക്‌സര്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam