പുത്തന്‍കുരിശില്‍ രണ്ട് വീടുകള്‍ നിര്‍മിക്കും

Posted on: 09 Sep 2015ഔവര്‍ ലേഡീസ് ഹൗസ് ചലഞ്ച് പദ്ധതി

തോപ്പുംപടി: തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി രണ്ട് വീടുകള്‍ കൂടി നിര്‍മിക്കുന്നു. പുത്തന്‍കുരിശിലെ വടവുകോട് പ്രദേശത്ത് ഭൂദാന പദ്ധതിയിലൂടെ ലഭിച്ച നാല്‌സെന്റ് ഭൂമിയിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.600 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട് വീടുകള്‍ നിര്‍മിച്ച് പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ പറഞ്ഞു.പോള്‍ ആലുക്കാസാണ് വീട് നിര്‍മാണത്തിന്റെ ചെലവുകള്‍ വഹിക്കുന്നത്. ജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഔവര്‍ ലേഡീസ് സ്‌കൂള്‍ 27 വീടുകള്‍ ഇതിനകം നിര്‍മിച്ചുകഴിഞ്ഞു. ഈ വീടുകള്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കും. അതോടെ വീടുകളുടെ എണ്ണം 29 ആകും. വീടുകളുടെ ശിലാസ്ഥാപനം പോള്‍ ആലുക്കാസ് നിര്‍വഹിച്ചു. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍, ലില്ലി പോള്‍, ലൂസി പോള്‍, ഓമന മനോജ്, അനു ബിനോയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Ernakulam