വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടത്തി

Posted on: 09 Sep 2015



കാക്കനാട്: അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് ദാനവും ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ധനസഹായ വിതരണവും നടത്തി. മുന്‍ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഇ. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ്, നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, വൈസ് ചെയര്‍പേഴ്‌സണ്‍ ഷെറീന ഷുക്കൂര്‍, മേക്കപ്പ്മാന്‍ പട്ടണം റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ ആവശ്യത്തിനായി ഒരു ലക്ഷം രൂപയും തൃക്കാക്കരയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച കെ.എം. സരയുവിനെ ചടങ്ങില്‍ ആദരിച്ചു. പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു.

More Citizen News - Ernakulam