സാക്ഷരതാ ദിനം ആചരിച്ചു

Posted on: 09 Sep 2015കാക്കനാട്: ജില്ലാ സാക്ഷരതാ മിഷന്‍ ലോകസാക്ഷരതാ ദിനം ആചരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാജിത സിദ്ദിഖ്, ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറി കെ.കെ. രവി, ജില്ലാ സാക്ഷരതാ സമിതിയംഗം ജയിംസ് പാറക്കാട്ടില്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.എം. സുബൈദ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam