സി.പി.ഐ. ധര്‍ണ നടത്തി

Posted on: 09 Sep 2015



അമ്പലമേട്: എഫ്.എ.സി.ടി.യെയും എച്ച്.ഒ.സി.യെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. ധര്‍ണ നടത്തി. കുഴിക്കാട് എഫ്.എ.സി.ടി. ജങ്ഷനില്‍ സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സി.പി.ഐ. കുന്നത്തുനാട് സെക്രട്ടറി എം.പി. ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. രാജു, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ.കെ. അഷറഫ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. ശിവന്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി എന്‍.കെ. ജോര്‍ജ്, എം.വൈ. കുര്യാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam