ഗുരുനിന്ദ: എസ്.എന്‍.ഡി.പി.യും വിശ്വഹിന്ദു പരിഷത്തും ചേര്‍ന്ന് പ്രതിഷേധ പ്രകടനം
Posted on: 09 Sep 2015
മട്ടാഞ്ചേരി: ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച സി.പി.എം. നടപടിയില്‍ പ്രതിഷേധിക്കുന്നതിന് മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലും എസ്എന്‍ഡിപിയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് പ്രകടനങ്ങള്‍ നടത്തി. എസ്എന്‍ഡിപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും കൊടികളുമായി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.മട്ടാഞ്ചേരിയില്‍ കോക്കേഴ്സ് തീയേറ്ററിനടുത്തുനിന്ന് ആരംഭിച്ച പ്രകടനം ചുള്ളിക്കല്‍ ശ്രീനാരായണ സ്ക്വയറില്‍ സമാപിച്ചു. എസ്എന്‍ഡിപി യോഗം പനയപ്പിള്ളി യൂണിറ്റ് ഭാരവാഹികളായ എം.ആര്. രമേശ്, പി.എ. ചന്ദ്രബോസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യമുന്നണി നേതാക്കളായ ഭരത് എന്‍. ഖോന, വി.ആര്. നവീന്‍കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പ്രതിഷേധ യോഗവും നടന്നു.പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് എസ്എന്‍ഡിപി യോഗം നേതാക്കളായ കെ.ആര്. ചന്ദ്രന്, ഷൈന്‍ കൂട്ടുങ്കല്‍, ഹിന്ദു ഐക്യമുന്നണി നേതാക്കളായ കെ.പി. സുരേഷ്, പി.പി. മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധ യോഗവും നടത്തി.