ആശുപത്രി കുളിമുറിയില്‍ മൊബൈല്‍ ക്യാമറ; വാച്ചര്‍ക്കെതിരെ കേസ്‌

Posted on: 09 Sep 2015തൃപ്പൂണിത്തുറ: പുതിയകാവിലെ ഗവ. ആയുര്‍വേദ കോളേജാശുപത്രിയിലെ കുളിമുറിയില്‍ യുവതിയുടെ ദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ആശുപത്രി വാച്ചര്‍ക്കെതിരെ പോലീസ് കേസെടുത്തു.നെട്ടൂര്‍ വെളിപ്പറമ്പില്‍ നിധീഷി (23)നെതിരെയാണ് തൃപ്പൂണിത്തുറ പോലീസ് കേസെടുത്തത്. ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന യുവാവിന്റെ ഭാര്യ കുളിക്കാന്‍ മുറിയില്‍ക്കയറിയപ്പോള്‍ കുളിമുറിയുടെ ജനല്‍ഗ്ലാസിലൂടെ യുവതി കുളിക്കുന്നത് പകര്‍ത്തിയെന്നാണ് പരാതി. സംഭവം നടന്നിട്ട് രണ്ട് ദിവസമായി. രാത്രി 8.30നായിരുന്നു ഇത്. മഞ്ഞനിറത്തിലുള്ള ഫോണ്‍ ജനല്‍ ഗ്ലാസിനിടയില്‍ കണ്ട യുവതി ഒച്ചയിട്ട് പുറത്തിറങ്ങി. മറ്റുള്ളവരും വിവരമറിഞ്ഞ് എത്തി.ആശുപത്രി അധികൃതര്‍ക്ക് പിറ്റേന്ന് യുവതി പരാതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

More Citizen News - Ernakulam