എ.കെ.ജി. പ്രതിമ പ്രയാണത്തിന് സ്വീകരണം
Posted on: 09 Sep 2015
കൊച്ചി: പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനും കേരളത്തിന്റെ പ്രിയ നേതാവുമായിരുന്ന എ.കെ.ജി.യുടെ പ്രതിമ തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള എ.കെ.ജി. പാര്‍ക്കില്‍ സ്ഥാപിക്കുന്നു. ഇതിനു വേണ്ടി ശില്പി കാനായി ഉണ്ണി രൂപകല്പന ചെയ്ത പ്രതിമയും വഹിച്ച്കൊണ്ടുള്ള പ്രയാണത്തിന് വൈറ്റിലയില്‍ ഉജ്ജ്വല വരവേല്പ് നല്കി. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ഹാരാര്‍പ്പണം നടത്തി. സി.കെ. മണിശങ്കര്‍, പി.എന്‍. സീനുലാല്‍, അഡ്വ. എന്‍. സതീഷ്, സി.എന്‍. സുന്ദരന്‍, എസ്. കൃഷ്ണമുര്‍ത്തി തുടങ്ങി നിരവധിപേര്‍ പ്രതിമയില്‍ മാലയിട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് പയ്യന്നൂരില്‍ നിന്ന്! ആരംഭിച്ച പ്രയാണത്തിന് വരവേല്പ് നല്‍കിയത്. 9ന് വൈകീട്ട് എ.കെ.ജി. പാര്‍ക്കില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രതിമ അനാച്ഛാദനം ചെയ്യും.