പന്തംകൊളുത്തി പ്രകടനം നടത്തി

Posted on: 09 Sep 2015



മേയ്ക്കാട്: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ത്തറച്ച് അധിക്ഷേപിച്ച് ടാബ്ലോ അവതരിപ്പിച്ച സി.പി.എം. നടപടിയില്‍ പ്രതിഷേധിച്ച് മേയ്ക്കാട് 1029-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാപ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. എം.കെ. ഭാസ്‌കരന്‍, എം. സതീശ്കുമാര്‍, ടി.വി. ദാസന്‍, എം.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
അത്താണി എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ കരിയാട്ടില്‍നിന്നും അത്താണിയിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. ശാഖാ പ്രസിഡന്റ് സി.എ. ശിവദാസന്‍, സെക്രട്ടറി പി.എസ്. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam