സേവ് ഫാക്ട്: സര്‍ക്കാറുകള്‍ നിലപാട് തിരുത്തണം- കെ.എന്‍. രവീന്ദ്രനാഥ്
Posted on: 09 Sep 2015
കളമശ്ശേരി: ഫാക്ട് പാക്കേജ് സംബന്ധിച്ച നിലപാട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തിരുത്തണമെന്ന് സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ്. ഫാക്ടിന്റെ നൂറ് മണിക്കൂര്‍ സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം പഴിചാരുന്നത് നിര്‍ത്തി പാക്കേജ് പ്രഖ്യാപിക്കുകയാണ് സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. എല്‍.എന്‍.ജി പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി ഫാക്ട് പാക്കേജ് വൈകിപ്പിക്കരുത്. സര്‍ക്കാറുകള്‍ നിലപാടുകള്‍ തിരുത്താത്തപക്ഷം ശക്തമായ തുടര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ ഫാക്ട് പ്രശ്നം എത്തിക്കുമെന്ന് സേവ് ഫാക്ട് കണ്‍വീനര്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു.കേന്ദ്ര രാസവള മന്ത്രിക്ക് വിഷയത്തില്‍ നിവേദനം നല്‍കുമെന്ന് സി.എന്‍. ജയദേവന് എം.പി. പറഞ്ഞു.