മുനമ്പം ജങ്കാര്‍ ജെട്ടി ഇരുട്ടില്‍ യാത്രക്കാര്‍ വലയുന്നു
Posted on: 09 Sep 2015
ചെറായി: നൂറുകണക്കിന് വൃദ്ധരും സ്ത്രീകളും കുട്ടികളും യാത്ര ചെയ്യുന്ന മുനമ്പം ജങ്കാര്‍ ജെട്ടി ഇരുട്ടില്‍.
ജങ്കാറില്‍ കയറിയിറങ്ങുവാന്‍ സാഹായമായി ഉണ്ടായിരുന്ന പഞ്ചായത്ത് വക സ്ട്രീറ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഒരു മാസത്തോളമായി. ടിക്കറ്റ് കൗണ്ടറില്‍ നിന്നുമുള്ള പരിമിതമായ ലൈറ്റില്‍ മാത്രമാണ് ഇപ്പോള്‍ യാത്രക്കാരുടെ ആശ്രയം.
അഴീക്കോട് ജട്ടിയില്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് അടുത്തിടെ സ്ഥാപിച്ചതുപോലുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നുള്ളതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ജങ്കാറിലേക്ക് കയറുന്നതിന് തൊട്ടു മുമ്പുള്ള റോഡും കാനയുടെ സ്ലാബും പൊളിഞ്ഞുകിടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ലൈറ്റ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.