അധ്യാപക ദിനാചരണം
Posted on: 09 Sep 2015
ചെറായി: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഭഗവതി വിലാസം എല്‍പി സ്കൂളില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രമേശന്, പ്രധാനാധ്യാപിക സിന്ധു എന്നിവര്‍ പ്രസംഗിച്ചു.