ജയന്തമംഗലം റസി. അസോസിയേഷന്‍ ഉ്ദഘാടനം ചെയ്തു

Posted on: 09 Sep 2015



പറവൂര്‍: ചേന്ദമംഗലം ജയന്തമംഗലം ക്ഷേത്രനഗരി റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം വി. ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രസിഡന്റ് ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ പഞ്ചായത്ത് പ്രസിഡന്റ് പി. വി. മണി ആദരിച്ചു. ഗുരുവായൂര്‍ ദേവസ്വം കമ്മിറ്റിയംഗം കെ. ശിവശങ്കരന്‍, ടി. ഡി. സുധീര്‍, ശ്രീദേവി സുരേഷ്, വി. കെ. പ്രതാപ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam