മടപ്ലാതുരുത്ത് ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് തറക്കല്ലിട്ടു

Posted on: 09 Sep 2015പറവൂര്‍: മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് തുടക്കമായി. തറക്കല്ലിടല്‍ കര്‍മം ഫാ. ജോയ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. രാവിലെ നടന്ന ദിവ്യബലി, ആരാധന എന്നിവയ്ക്കു ശേഷം ഫാ. തോമസ് പടമാട്ടുമ്മലിന്റെ സാന്നിധ്യത്തിലായിരുന്നു കല്ലിടല്‍ കര്‍മം. സ്റ്റീഫന്‍ കുറുപ്പത്ത്, വര്‍ഗീസ് ചൂളപ്പറമ്പില്‍, ജോസ് മനക്കില്‍, ബിജു ചിറമ്മേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam