അംഗത്വ, പുസ്തക ശേഖരണ കാമ്പയിന് തുടങ്ങി
Posted on: 09 Sep 2015
പറവൂര്‍ : ഗ്രന്ഥശാലയുടെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രന്ഥശാലാ വാരാചരണത്തിന്റെ ഭാഗമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയില്‍ അംഗത്വ, പുസ്തക ശേഖരണ കാമ്പയിന് ആരംഭിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി. എസ്. അനില്‍, പ്രസിഡന്റ് പി. പി. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.