മാല്യങ്കര കോളേജില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

Posted on: 09 Sep 2015പറവൂര്‍: മാല്യങ്കര എസ്എന്‍എം കോളേജില്‍ സുവോളജി വിഭാഗം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓറിയന്റേഷന്‍ പ്രോഗ്രാം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ടി. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു.
സുവോളജി വിഭാഗം മേധാവി എം. മിനു അധ്യക്ഷത വഹിച്ചു. കാലടി ശ്രീശങ്കര കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. എസ്. സമ്പത്ത്കുമാര്‍ സോഫ്റ്റ് സ്‌കില്‍ ഡവലപ്‌മെന്റിനെക്കുറിച്ച് ക്ലാസെടുത്തു. ഡോ. രേഖ പാര്‍ഥസാരഥി, കെ. എം. ലക്ഷ്മി, കെ. എസ്. അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam