ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ
Posted on: 09 Sep 2015
വൈപ്പിന്‍ : 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ അപേക്ഷകരായിട്ടുള്ള എല്ലാവര്ക്കും ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ധര്‍ണ ഉദ്ഘാടനം ചെയ്തു. പി. എച്ച്. ഷംസുദ്ദീന് അധ്യക്ഷനായി. നിര്‍മല ലെനിന്, കെ. എസ്. നാസര്‍, സി. കെ. ജമാല്‍, സി. ആര്. വലിയുദ്ദീന്‍, ഷീബ ഡേവിഡ് എന്നിവര്‍ സംസാരിച്ചു.