അയല്‍വാസിയുടെ വളര്‍ത്തുനായ ആക്രമിക്കുന്നതായി വീട്ടമ്മയുടെ പരാതി

Posted on: 09 Sep 2015ആലുവ: അയല്‍വാസിയുടെ വളര്‍ത്തുനായ ആക്രമിക്കുന്നതായി പരാതി. ആലുവ ബാങ്ക് കവലയിലെ പേരേക്കാട്ട് ലയ്‌നില്‍ കൃഷ്ണ വിലാസ് വീട്ടില്‍ ശ്യാമള രവീന്ദ്രനാണ് അയല്‍വാസികള്‍ക്കെതിരെ ആലുവ പോലീസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഗിരീഷ്.ജി. മേനോന്റെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ശ്യാമളയുടെ വീട്ടിലെ ജോലിക്കാരിക്ക് പരിക്കേറ്റിരുന്നു. പട്ടിയെ പൂട്ടിയിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബന്ധുക്കളേയുംകൂട്ടി വന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഗേറ്റിന് പുറത്തേക്ക് തുറന്നു വിടുന്നതു മൂലം ശ്യാമളയുടെ വീട്ടിലേക്കും സമീപത്തെ ഇവരുടെ പ്രസ്സിലേക്കും വരുന്നവര്‍ നായയുടെ ആക്രമണത്തിന് ഇരയാകുന്നുവെന്ന് പരാതിയില്‍ പറയുന്നു. കുട്ടികളടക്കമുള്ളവര്‍ നായയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

More Citizen News - Ernakulam