ഗുരുദേവ നിന്ദയ്ക്കെതിരെ എസ്.എന്‍.ഡി.പി.യുടെ പ്രതിഷേധ റാലി
Posted on: 09 Sep 2015
കിഴക്കമ്പലം: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച സി.പി.എം. നടപടിയില്‍ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് എസ്.എന്‍.ഡി.പി. പഴങ്ങനാട് ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നു. താമരച്ചാല്‍ ശാഖാ ഓഫീസ് അങ്കണത്തില്നിന്നാരംഭിച്ച റാലി കിഴക്കമ്പലം ടൗണ്‍ ചുറ്റി ശാഖാങ്കണത്തില്‍ സമാപിച്ചു.
തുടര്‍ന്ന് ചേര്‍ന്ന സമ്മേളനം ശാഖ പ്രസിഡന്റ് എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. സനകന്‍, ജനറല്‍ സെക്രട്ടറി എന്‍.എ. കുഞ്ഞപ്പന്, പി.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
ശാഖയ്ക്കുകീഴിലുള്ള 9 കുടുംബയൂണിറ്റുകളില്നിന്നുള്ളവര് റാലിയില്‍ പങ്കെടുത്തു.