ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പണം തട്ടിയയാള്‍ അറസ്റ്റില്‍
Posted on: 09 Sep 2015
കാലടി: ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൃദ്ധ ദമ്പതിമാരില്‍ നിന്നും പാസ്പോര്‍ട്ടും പണവും വാങ്ങി മുങ്ങിയ കേസില്‍ ഒരാളെ കാലടി പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം പാറക്കോട് ചെന്നാംകരുത്തിങ്കല് വീട്ടില്‍ അനീസ് (30) ആണ് അറസ്റ്റിലായത്. കാലടി, ശ്രീമൂലനഗരം ഭാഗങ്ങളിലുള്ള അഞ്ചോളം പേരില്‍ നിന്നായി 10,65,000 രൂപയും പാസ്പോര്‍ട്ടുമാണ് തട്ടിയെടുത്തത്. സി.ഐ. ക്രിസ്പിന് സാമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സി.ഐ അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.