മര്‍ച്ചന്റ്‌സ് യൂണിയന്‍ ഓണാഘോഷവും അവാര്‍ഡ്ദാനവും നടത്തി

Posted on: 09 Sep 2015അങ്കമാലി: അങ്കമാലി മര്‍ച്ചന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഓണാഘോഷവും അവാര്‍ഡ് ദാനവും നടത്തി. മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മനോജ് അങ്കമാലിയെ യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിം ആദരിച്ചു. ജില്ലാ സെക്രട്ടറി ജോജി പീറ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.യു. മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. സിനിമ- ടെലിവിഷന്‍ താരം പ്രമോദ് മാള, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ദേവസ്സിക്കുഞ്ഞ് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിറ്റ് ജനറല്‍ സെക്രട്ടറി വി.എ. ദേവസ്സി, യൂത്ത്വിംഗ് പ്രസിഡന്റ് നെല്‍സണ്‍ ജെയിംസ്, കണ്‍വീനര്‍ ലിന്റോ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam