ദേശീയ നേത്ര പക്ഷാചരണ സമാപനം

Posted on: 09 Sep 2015



ആലുവ: ദര്‍ശന ഐ ബാങ്കിന്റെ നേതൃത്വത്തില്‍ ദേശീയ നേത്ര പക്ഷാചരണ സമാപന സമ്മേളനം നടത്തി. ആലുവ സെന്റ് സേവ്യേഴ്‌സ കോളേജ് എന്‍.എസ്.എസ്., ഐ.എം.എ. മദ്ധ്യകേരള, ഡോ. ടോണീസ് ഐ ഹോസ്​പറ്റില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മുന്‍ എം.പി. പി. രാജീവ് ഉദ്ഘാടനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ സി. റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. രാധാകൃഷ്ണന്‍, ചിന്നന്‍ പൈനാടത്ത്, ഡോ. ഹൈദ്രാലി, ജോസ് മാവേലി, ഡോ. രശ്മി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam