ജൈവകര്‍ഷക സംഗമം

Posted on: 09 Sep 2015കാലടി: മഞ്ഞപ്ര സര്‍വീസ് സഹകരണ ബാങ്ക് ജൈവകര്‍ഷക സംഗമം നടത്തി. കൃഷി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പച്ചക്കറിക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി മന്ത്രി പറഞ്ഞു. മൂന്നാറിലെ വട്ടവടയില്‍ മൂവായിരം ഏക്കറില്‍ ഉരുളക്കിഴങ്ങ്് കൃഷി ആരംഭിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഒരു പഞ്ചായത്തില്‍ 300 പശുക്കളെ വീതം നല്‍കി പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനുവേണ്ട പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്-മന്ത്രി പറഞ്ഞു. മികച്ച ജൈവ കര്‍ഷകരെ മന്ത്രി ആദരിച്ചു
ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ് അധ്യക്ഷനായി. സീനിയര്‍ കൃഷി ഓഫീസര്‍ അജു ജോണ്‍ മത്തായി ക്ലാസ് നയിച്ചു. മുന്‍ എം.പി.കെ.പി.ധനപാലന്‍, മുന്‍ എം.എല്‍.എ. മാരായ ജോണി നെല്ലൂര്‍, പി.ജെ.ജോയി, പഞ്ചായത്ത് പ്രസിഡന്റ്് സില്‍വി ജോസ്, ബാങ്ക് പ്രസിഡന്റ് ടി.ഡി.പൗലോസ്, അഗസ്റ്റിന്‍ കോലഞ്ചേരി, കെ.പി.ബേബി, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam