ദേശീയ നേത്രദാന പക്ഷാചരണം സമാപിച്ചു

Posted on: 09 Sep 2015കൊച്ചി: മുപ്പതാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം സൗത്ത് റെയില്‍വേ കമ്യൂണിറ്റി ഹാളില്‍ കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. റെയില്‍വേ അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കഞ്ഞൂഞ്ഞമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേത്രദാനത്തിന് സന്നദ്ധരായ റെയില്‍വേ ജീവനക്കാരുടെ സമ്മതപത്രം അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എന്‍. ബാലഗംഗാധരന്‍ ഏറ്റുവാങ്ങി. ജനറല്‍ ആശുപത്രി ഒഫ്താല്‍മോളജിസ്റ്റ് ഡോ. കെ.ജി. സുരഭ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേത്രദാനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന് നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജിത് പി. ഷാന്‍, ഒപ്‌റ്റോമെട്രിസ്റ്റ് ജീജ പി. സദാശിവന്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ പുരസ്‌കാരം നല്‍കി. ഡോ. കെ.ജി. സുരഭയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

More Citizen News - Ernakulam