നട്ടെല്ലിന് തകരാറ് : ചികിത്സാ സഹായം തേടുന്നു ടി.ജെ. സിവി

Posted on: 09 Sep 2015കൊച്ചി: നട്ടെല്ലിനുള്ളിലെ ഞെരുക്കത്താല്‍ രോഗാവസ്ഥയിലായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. എടയാര്‍ തോട്ടകത്ത് വീട്ടില്‍ സിവിയാണ് (സാബു) സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി വന്‍ തുക ചെലവാകും. ഭാര്യയും രണ്ട് മക്കളും മാത്രമുള്ള കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. വാടക വീട്ടിലാണ് ഇവരുടെ താമസം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിവി. കൂലിപ്പണിക്കാരനായിരുന്ന ഇയാള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹായത്താലാണ് കുടുംബത്തിന്റെ ചെലവും സിവിയുടെ ചികിത്സയും നടക്കുന്നത്. ചികിത്സാധനം ശേഖരിക്കുന്നതിനായി കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജിന്നാസ് രക്ഷാധികാരിയായി ചികിത്സാ സഹായ നിധി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി യൂണിയന്‍ ബാങ്ക് ബിനാനിപുരം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 338302010106558, ഐ.എഫ്.എസ്. കോഡ്: UBIN0533831

More Citizen News - Ernakulam