മെഡി.കോളേജ് ഹൗസ് സര്ജന്മാരുടെ സ്റ്റൈപ്പന്റ് വര്‍ധിപ്പിച്ചു
Posted on: 09 Sep 2015
കളമശ്ശേരി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന്മാരുടെ സ്റ്റൈപ്പന്റ് മറ്റ് മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്ജന്മാരുേടതിന് തുല്യമാക്കി ഉത്തരവ് ഇറക്കി. ഇനി മുതല്‍ 20,000 രൂപ ആയിരിക്കും ഹൗസ് സര്ജന്മാരുടെ മാസ സ്റ്റൈപ്പന്റ്. ആരോഗ്യ സെക്രട്ടേറിയറ്റിേന്റതാണ് ഉത്തരവ്. ഹൗസ് സര്ജന് അസോസിയേഷന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
ഇതേവരെ മാസം 12,000 രൂപയായിരുന്നു മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന്മാര്ക്ക് സ്റ്റൈപ്പന്റ് ലഭിച്ചിരുന്നത്. സഹകരണ മാനേജ്മെന്റിന്റെ കാലത്ത് അംഗീകരിച്ച തുകയാണ് ഇത്. എന്നാല്‍ മറ്റു മെഡിക്കല്‍ കോളേജുകളില്‍ 15,000 ആയിരുന്നു സ്റ്റൈപ്പന്റ്. ഇത് രണ്ടാഴ്ച മുന്‍പ് 20,000 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അസോസിയേഷന് നിവേദനം നല്‍കിയത്.