ആലുവയിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തേക്ക് സി.പി.ഐ. മാര്‍ച്ച്‌

Posted on: 09 Sep 2015



ആലുവ: മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. മാര്‍ച്ച് നടത്തി. ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു പിറകിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തേക്കാണ് സി.പി.ഐ. മാര്‍ച്ച്് നടത്തിയത്. സി.പി.ഐ. ദേശീയ കൗണ്‍സിലംഗം കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവംഗം അഡ്വ. ജി.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.എ. കുമാരന്‍, മുന്‍ എം.എല്‍.എ. ബാബു പോള്‍, സി.എസ്. നാരായണന്‍ നായര്‍, ശാരദ മോഹന്‍, പി. നവകുമാരന്‍, റെജി മോന്‍, സി.ബി. രാജന്‍, മനോജ്.ജി. കൃഷ്ണന്‍, എ. ഷംസുദ്ദീന്‍, കെ.ജെ. ഡൊമിനിക്ക് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam