സൂനോറോ വണക്കത്തോടെ പൂതംകുറ്റി പെരുന്നാളിന് സമാപനം

Posted on: 09 Sep 2015അങ്കമാലി: വിശുദ്ധ ദൈവമാതാവിന്റെ സൂനോറോ വണക്കത്തോടെ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ എട്ട് നോമ്പ് പെരുന്നാള്‍ സമാപിച്ചു. സന്ധ്യാപ്രാര്‍ത്ഥന, പ്രദക്ഷിണം, ധൂപ പ്രാര്‍ത്ഥന എന്നിവയെ തുടര്‍ന്ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയാണ് പള്ളിയില്‍ പേടകത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ സൂനോറോ പൊതുദര്‍ശനത്തിനായി പുറത്തെടുത്തത്. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി സൂനോറോ വണങ്ങി. വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.ടി. യാക്കോബ്, ഫാ. എല്‍ദോസ് പാലയില്‍, ഫാ. ഗീവര്‍ഗീസ് മാത്യു, ഫാ. എബിന്‍ ഏലിയാസ്, ഫാ. ജോര്‍ജ് കുറിക്കുന്നേല്‍, ഫാ. വര്‍ഗീസ് തൈപ്പറമ്പില്‍, ഡീക്കന്‍ രഞ്ജു കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam