തെരുവുനായ കടിച്ചുകീറിയ കുഞ്ഞ്്് സുഖം പ്രാപിക്കുന്നു
Posted on: 09 Sep 2015
കാഴ്ചയുടെ വിവരം വെള്ളിയാഴ്ച അറിയാം
അങ്കമാലി: തെരുവുനായയുടെ ആക്രമണത്തില്‍ മുഖത്തിനും കണ്ണുകള്‍ക്കും പരിക്കേറ്റ് അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ്് സുഖം പ്രാപിച്ചുവരുന്നു. നായയുടെ കടിയേറ്റ്് ഞരമ്പുകള്ക്ക്്്് ക്ഷതമേറ്റിട്ടുണ്ടെങ്കിലും കാഴ്ചയെ ബാധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കാഴ്ച സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ വെള്ളിയാഴ്ചയോടെ അറിയാന്‍ കഴിയുമെന്ന്് കുട്ടിയുടെ ചികിത്സയ്ക്ക്്് നേതൃത്വം നല്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.
മുറിവുകള്‍ ഉണങ്ങിയ ശേഷമേ വിദഗ്ദ്ധ പരിശോധന നടത്താനാകൂ. കണ്ണും മുഖവും നീരുവെച്ച്്് വീര്‍ത്തിരിക്കുകയാണ്. കണ്ണിന്റെ നീര് കുറഞ്ഞുതുടങ്ങി. മേല്ചുണ്ടിനകത്ത്് തുന്നല്‍ ഇട്ടിരിക്കുന്നതിനാല്‍ കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ദ്രവരൂപത്തിലാക്കിയാണ് ഭക്ഷണം നല്‍കുന്നത്. സന്ദര്‍ശകരുടെ തിരക്ക്് കണക്കിലെടുത്ത്്് കുട്ടിയെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമാണെന്ന്്് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒക്കുലോപ്ലാസ്റ്റി സര്ജന് ഡോ. ജെ.കെ. ആന്‍, ഇഎന്‍ടി സര്ജന് ഡോ. രാജേഷ് രാജു ജോര്‍ജ്, ഡോ. അനി ശ്രീധര്‍, ഡോ. സജു സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കണ്പോളകള്ക്കും കണ്ണുനീര് ഒഴുകുന്ന ലാക്രിമല്‍ കനാലികുലസ് എന്ന കുഴലിനും ഗുരുതര മുറിവേറ്റിട്ടുണ്ട്. മൂക്കും കവിള്‍ത്തടങ്ങളും ചുണ്ടും മുറിഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്്്. പേയുള്ള നായയാണോ കടിച്ചതെന്ന് അറിയാത്തതിനാലും കടിച്ച നായയെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിനാലും പേ വിഷബാധയ്ക്ക് എതിരായുള്ള ചികിത്സയാണ് നല്കിക്കൊണ്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെപ്പുകള്‍ 30 ദിവസത്തേക്ക് കൃത്യമായ ഇടവേളകളില്‍ നല്‍കും.
കോതമംഗലം തൃക്കാരിയൂര്‍ ആമല അമ്പോലിക്കാവിനു സമീപം തൃക്കാരുകുടിയില്‍ വീട്ടില്‍ രവിയുടെയും അമ്പിളിയുടെയും മകന് മൂന്നു വയസ്സുള്ള ദേവാനന്ദിനാണ് (അമ്പാടി) നായയുടെ കടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45-നായിരുന്നു സംഭവം. വീടിന് മുന്‍ഭാഗത്ത് വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നായ ആക്രമിച്ചത്. അമ്മ അമ്പിളി കുഞ്ഞിന് ചോെറടുക്കാന് അടുക്കളയിലേക്കു പോയപ്പോഴാണ് കുട്ടിക്കുനേരെ നായയുടെ ആക്രമണം ഉണ്ടായത്. വരാന്തയില്‍ നിന്ന് നായ കുട്ടിയെ കടിച്ചുവലിച്ച് മുറ്റത്തേക്കിട്ട് ആക്രമിക്കുകയായിരുന്നു.