കരയോഗം വാര്‍ഷികവും കുടുംബസംഗമവും

Posted on: 09 Sep 2015അങ്കമാലി: കിടങ്ങൂര്‍ എന്‍എസ്എസ് കരയോഗം വാര്‍ഷികവും കുടുംബസംഗമവും നടന്നു. ആലുവ താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ വി.ഗോപകുമാര്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ജി.നായര്‍ അധ്യക്ഷനായി. ന്യൂസ് റീഡര്‍ ആര്‍.ബാലകൃഷ്ണന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായി പ്രവര്‍ത്തിച്ച ആര്‍.ജഗദീശചന്ദ്രനെ ആദരിച്ചു. രാമായണ മത്സര വിജയികള്‍ക്ക് വനിതാസമാജം പ്രസിഡന്റ് ഉഷ ഹരിദാസ് സമ്മാനം നല്‍കി. വയോധികരായ 5 അമ്മമാരെ ഓണപ്പുടവ നല്‍കി ആദരിച്ചു. കെ.കെ.ഉണ്ണികൃഷ്ണന്‍, എസ്.എം.വിനോദ്, മിനി സജീവ് എന്നിവര്‍ പ്രസംഗിച്ചു.
അങ്കമാലി: പീച്ചാനിക്കാട് എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം നടന്നു. ആലുവ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍.വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.പി. ഭാസ്‌ക്കരപ്പണിക്കര്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി വിശ്വംഭരന്‍, അഡീഷണല്‍ സെക്രട്ടറി ഗോപകുമാര്‍, പ്രതിനിധി സഭാംഗം കൃഷ്ണകുമാര്‍, ഡി.എസ്.ബാബുകുമാര്‍, നളിനി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം,കലാ-കായിക മത്സരങ്ങള്‍ എന്നിവയും ഉണ്ടായി.

More Citizen News - Ernakulam