അപരന്റെ വേദന മനസ്സിലുണ്ടാക്കുന്ന വിള്ളല്‍ മഹത്തായ സാംസ്കാരിക ശേഷിപ്പെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍
Posted on: 09 Sep 2015
ആലുവ: അപരന്റെ വേദന മനസ്സിലുണ്ടാക്കുന്ന വിള്ളല്‍ നിസ്സാര കാര്യമല്ലെന്നും മഹത്തായ സാംസ്കാരിക ശേഷിപ്പാണെന്നും മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം സൗഖ്യം മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്കാന് കഴിയുന്ന അവസ്ഥ സംസ്കാരം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.ആര്. രഘു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.കെ.അമീര്‍, ഉമ അജിത് കുമാര്‍, ലൈബ്രറി ജോയിന്റ് സെക്രട്ടറി എസ്.രാധാകൃഷ്ണന്, കെ.പി.അശോകന് എന്നിവര്‍ സംസാരിച്ചു. ലൈബ്രറിയുടെ വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.