ആത്മഹത്യാ പ്രതിരോധ ദിന വാക്കത്തോണ്‍ 10ന്‌

Posted on: 09 Sep 2015



കൊച്ചി: ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രി, ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി 10ന് മറൈന്‍ഡ്രൈവില്‍ വാക്കത്തോണ്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകീട്ട് നാലിന് ഡോ. സി.ജെ. ജോണ്‍ ഉദ്ഘാടനം ചെയ്യും. ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്താനും അവരെ ബോധവത്കരിക്കാനും മനോവിഷമമുള്ളവരെ കണ്ടെത്തി അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുമാണ് ഈ വര്‍ഷത്തെ ആത്മഹത്യാ പ്രതിരോധ ദിന സന്ദേശം. മൈത്രി ഡയറക്ടര്‍ ഐഷാ സലീം, ജേക്കബ് നത്താലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam