മൂവാറ്റുപുഴ ഗവ. ടൗണ്‍ യു.പി. സ്കൂളില്‍ മധുരം മലയാളം
Posted on: 09 Sep 2015
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. ടൗണ്‍ യു.പി. സ്കൂളില്‍ മധുരം മലയാളം പദ്ധതി തുടങ്ങി. മൂവാറ്റുപുഴ ഫിഷ് മര്‍ച്ചന്റ് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അസോസിയേഷന് പ്രസിഡന്റ് സലീം മൈലൂസ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എന്‍.ആര്. അമ്മിണിയും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മാതൃഭൂമി പത്രം ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ജിഷ മെറിന് ജോസ്, അമിന്‍ സബി, അദ്ധ്യാപിക റാണി എസ്. എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ നാടന്‍ പാട്ട് അരങ്ങേറി.