കുടുംബശ്രീ വിപണന കേന്ദ്രം

Posted on: 09 Sep 2015കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റത്ത് പുതിയതായി ആരംഭിച്ച കുടുംബശ്രീ വിപണന കേന്ദ്രം ടി.യു.കുരുവിള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപ കൊണ്ടാണ് വിപണന കേന്ദ്രം പണിതത്. രണ്ടാംഘട്ട നവീകരണത്തിന് അനുവദിച്ച 5 ലക്ഷം രൂപയുടെ നിര്‍മ്മാണോദ്ഘാടനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ് അധ്യക്ഷനായി. ലിസ്സി വത്സലന്‍, എ.ടി.പൗലോസ്, എന്‍.സി.ചെറിയാന്‍, പി.സി.ജോര്‍ജ്ജ്, എ.കെ.കൊച്ചുകുറു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam