ഭൂരഹിതര്‍ക്കു ഭൂമി: നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം
Posted on: 09 Sep 2015
കൊച്ചി: ജില്ലയിലെ ഭൂരഹിതര്‍ക്കു ഭൂമി കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം നടപടികളാരംഭിച്ചു. ഈ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് ഒരേക്കര്‍ സ്ഥലം സര്‍ക്കാര്‍ നിരക്കില്‍ നല്കാന് തയാറുള്ള ഭൂവുടമകള്‍ കളക്ടറെയോ തഹസില്‍ദാര്‍മാരെയോ വിവരം അറിയിക്കേണ്ടതാണ്. സെന്റിന് 25,000 രൂപവരെയാണു വില കണക്കാക്കുന്നത്. നല്കുന്ന സ്ഥലം തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരുന്നതാകരുത്.
ഭൂരഹിതര്‍ക്കു ഭൂമി നല്‍കുന്നതിനുള്ള ഭൂമിഗീതം പരിപാടിയില്‍പ്പെടുത്തി 2.61 കോടി രൂപ ജില്ലയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇനി അത്രയും തുകയുടെ വിഹിതം കൂടി സര്‍ക്കാരില്‍ നിന്നു ലഭിക്കും. 44 ലക്ഷം രൂപ ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.