മഹാരാജാസ് കോളേജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

Posted on: 09 Sep 2015കൊച്ചി: ദളിത്-പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പ്രവേശനം നിഷേധിച്ച നടപടിയ്‌ക്കെതിരെ മഹാരാജാസ് കോളേജിലേക്ക്് മാര്‍ച്ച് നടത്തി. മാര്‍ച്ച്‌ േപാലീസ് തടഞ്ഞു. വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും. മാര്‍ച്ച് കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്.മുരളി ഉദ്ഘാടനം ചെയ്തു. കേരള ദലിത് മഹാസഭ എറണാകുളം ജില്ലാ സെക്രട്ടറി ടി.പി.മുരുകേശന്‍ അധ്യക്ഷത വഹിച്ചു. പട്ടിക ജാതി-വര്‍ഗ സംരക്ഷണ മുന്നണി സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജയ്‌സണ്‍ കൂപ്പര്‍, പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ.പി.ഷിഹാബ്, ദളിത് ആക്ടിവിസ്റ്റ് ടി.എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam