തരിശ് പാടത്ത് നെല്‍കൃഷിയിറക്കാന്‍ വിദ്യാര്‍ത്ഥികള്‍

Posted on: 09 Sep 2015കുറുപ്പംപടി: വേങ്ങൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷിക്ക്. തരിശുകിടന്ന 70 സെന്റ് പാടശേഖരം പാട്ടത്തിനെടുത്താണ് കൃഷി. നിലമൊരുക്കുന്നതിനും ഞാറുനടുന്നതിനും കുട്ടികള്‍, മുതിര്‍ന്നവര്‍ക്കൊപ്പം ഉത്സാഹത്തോടെ പാടത്തിറങ്ങി.
പി.ടി.എ. പ്രസിഡന്റ് ഷിബുചെറിയാന്‍, ഹെഡ്മിസ്ട്രസ് ആശാലത, വിദ്യാര്‍ത്ഥികളായ ബേസില്‍, ഷിബു, ഡെന്നീസ്, ഷൈജു, സേത്ത്, എബ്രഹാം, പ്രഷോദ്, ആദിത്യ, അയന, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൃഷിപ്പണികള്‍.

More Citizen News - Ernakulam