ഒന്നര വയസ്സുള്ള കുട്ടിയുടെ തൊണ്ടയില്‍ ചോറ് കുടുങ്ങി; ഡോക്ടര്‍ രക്ഷകനായി
Posted on: 09 Sep 2015
കൊച്ചി: ഒന്നര വയസ്സുള്ള കുട്ടിയുടെ തൊണ്ടയില്‍ ചോറ് കുടുങ്ങി. ഡോക്ടറുടെ തക്കസമയത്തെ ഇടപെടല്‍ കുട്ടിയുടെ ജീവന് രക്ഷപ്പെടുത്തി.
പറവൂര്‍ ചിറ്റേത്തുകര സ്വദേശികളായ ബാബുവിന്റെയും ഷീലയുടെയും മകള്‍ ആഗ്നേയയുടെ തൊണ്ടയിലാണ് ചോറ് കുടുങ്ങിയത്. ജനറല്‍ ആസ്പത്രിയില്‍ ഫിസിയോതെറാപ്പിക്ക് എത്തിയ ആഗ്നേയയ്ക്ക് മാതാപിതാക്കള്‍ ഭക്ഷണം കൊടുക്കുന്നതിനിടെ ചോറ് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ജനറല്‍ ആസ്പത്രിയിലെ ഓര്ത്തോപീഡിയാട്രിക് വിഭാഗത്തിലെ ഡോ. മനുവാണ് കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്.
തുടര്‍ന്ന് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഐ.സി.യു. വില്‍ കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഡോ. മനുവിന് വീണ് പരിക്കേറ്റു. പറവൂരില്‍ മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ ഇതേ രീതിയില്‍ ഡോക്ടര്‍ മനു രക്ഷിച്ചിരുന്നു. ഹെല്പ് ഫോര്‍ ഹെല്പ്ലെസ് എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ് ഡോക്ടര്‍.