വാഹനങ്ങളിലെ കറുത്ത ഫിലിം നിരോധത്തിനെതിരായ അപ്പീല്‍ തള്ളി
Posted on: 09 Sep 2015
കൊച്ചി: വാഹനങ്ങളുടെ ചില്ലുകളില്‍ കറുത്ത ഫിലിം ഒട്ടിക്കുന്നത് വിലക്കിയതിന് എതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി. ഈ ബിസിനസ്സില്‍ താന്‍ കുറെ പേരെ ജോലിക്കെടുത്തിട്ടുണ്ടെന്നും നിരോധം മൂലം അവരുടെ തൊഴില്‍ നഷ്ടമാവുമെന്നുമാണ് സണ്‍ കണ്ട്രോള് ഫിലിം വ്യവസായത്തിലുള്ള മുഹമ്മദ് ബോധിപ്പിച്ചത്. തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ഭരണഘടന നല്കുന്ന അവകാശത്തിന്റെ ലംഘനമാണ് നിരോധമെന്നും വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധിയുണ്ടെന്നിരിക്കെ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.