കൊച്ചി : ജില്ലയിലെ സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കിയ ജില്ലാ പഞ്ചായത്തിന് ലോക സാക്ഷരതാ ദിനത്തില്‍ ജില്ലാ സാക്ഷരതാ മിഷന്റെ േസ്നഹോപഹാരം.
ദിനാചരണ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.സാജിത സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ്, ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി കെ.കെ. രവി, െജയിംസ് പാറക്കാട്ടില്, കെ.എം. സുബൈദ, ആന്റോണിറ്റോ സെബാസ്റ്റ്യന്‍, സി.എ. ജോസ്, എ.കെ. രഘു, റംല സലാം, അന്നമ്മ കുര്യാക്കോസ്, ആര്. അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.