പോത്താനിക്കാട് നവീകരിച്ച ബസ്സ്റ്റാന്‍ഡും കാത്തിരിപ്പുകേന്ദ്രവും തുറന്നു

Posted on: 09 Sep 2015



പോത്താനിക്കാട്: ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ബസ്സ്റ്റാന്‍ഡും കാത്തിരിപ്പുകേന്ദ്രവും ജനങ്ങള്‍ക്ക് തുറന്നു നല്‍കി. ലോക ബാങ്ക് സഹായവും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് 30 ലക്ഷം രൂപ ചെലവിലാണ് പണികള്‍ നടത്തിയത്. പഴയ ടാറിംഗ് നീക്കം ചെയ്ത ശേഷം വിരിക്കല്ല് ഉപയോഗിച്ചാണ് ബസ്സ്റ്റാന്‍ഡ് പണിതത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അബ്രാഹം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന തോമസ് അധ്യക്ഷത വഹിച്ചു. വിന്‍സന്‍ ഇല്ലിക്കല്‍, കെ.എം. അലിയാര്‍, ശോഭന അശോകന്‍, ലൂസി ജോസ്, സഫിയ അനീഫ, പി.എസ്. ഭാനു വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam