ലയണ്‍സ് - റോട്ടറി ക്ലബ്ബുകള്‍ സര്‍ക്കാര്‍ ആസ്​പത്രികള്‍ ശുചീകരിച്ചു

Posted on: 09 Sep 2015കോലഞ്ചേരി: കോലഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി കടയിരുപ്പ് സര്‍ക്കാര്‍ ആസ്​പത്രി ശുചീകരിച്ചു.
ഐക്കരനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഡയറക്ടര്‍, ടി.എം.ബേബി, അജിത്‌പോള്‍, പി.വി.സൂസന്‍, ഡോ.അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി : പുത്തന്‍കുരിശ് ലയണ്‍സ് ക്ലബ്ബിന്റെയും റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വടവുകോട് സര്‍ക്കാര്‍ ആസ്​പത്രി ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി.എം.ബേബി, കെ.ഒ.ജോര്‍ജ്, മഞ്ജു സുമേഷ്, അജി പറമ്പാന്‍, എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam