ഹോട്ടല്‍ ആന്‍ഡ് റസ്റ്റോ.അസോ. ഓണം ആഘോഷിച്ചു
Posted on: 09 Sep 2015
പെരുമ്പാവൂര്‍: കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോ. പെരുമ്പാവൂര്‍ യൂണിറ്റിന്റെ ഓണാഘോഷം നഗരസഭാ ചെയര്മാന് കെ.എം.എ.സലാം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.പാര്‍ത്ഥസാരഥിയുടെ അധ്യക്ഷതയില്‍ ജി.ജയപാല്‍, പി.കെ.ഹസ്സന്, അസീസ്,ടി.സി. റഫീഖ്, കെ.ഹരി, വി.പി.ഖാദര്‍, ഓമന സുബ്രഹ്മണ്യന്, സി.കെ.അബ്ദുള്ള, സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു..