നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ പ്രവേശനം
Posted on: 09 Sep 2015
കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ 2015-16 സെഷനിലേക്കുള്ള പ്രവേശനത്തിനായി 700 രൂപ പിഴയോടു കൂടി 2015 സപ്തംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. എല്ലാ ഗ്രൂപ്പുകളിലും പ്രവേശനം ലഭ്യമാണ്. 24 മണിക്കൂറും ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nios.ac.in എന്ന വെബ് സൈറ്റിലോ 0484 4035540 / 2310032 എന്ന ടെലിഫോണ്‍ നമ്പറുകളിലോ 18001809393 എന്ന ടോള്‍ ഫ്രീ നന്പറിലോ rckochi@nios.ac.in, Isc@nios.ac.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാം.