ആയവനയില്‍ നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കും
Posted on: 09 Sep 2015
പോത്താനിക്കാട്: ആയവന പഞ്ചായത്തില്‍ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ തീരുമാനമായി. സര്‍വ കക്ഷിയോഗത്തിലാണ് തീരുമാനം. നായ്ക്കളെ വളര്‍ത്തുന്നവര്‍ ഇവയ്ക്കായി കൂടുപണിത് പഞ്ചായത്തില്‍നിന്ന് ലൈസന്‍സ് സമ്പാദിക്കണമെന്ന നിര്‍ദേശവും യോഗം അംഗീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജീമോന്‍ പോള്‍, വിന്‍സന്റ് ജോസഫ്, ജോളി പൊട്ടയ്ക്കല്‍, സുഭാഷ് കടയ്ക്കോട്, സാന്റി ബേബി, വെറ്ററിനറി ഡോക്ടര്‍ കെ.സി. ജയന്, പാര്‍ട്ടി പ്രതിനിധികളായ രാജന് കടയ്ക്കോട്, മൈതീന്‍ഷാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.