വിരമിച്ച നാവികര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം - ഫോര്‍വേഡ് സീമെന്‍സ് യൂണിയന് ഓഫ് ഇന്ത്യ
Posted on: 09 Sep 2015
കൊച്ചി: വിരമിച്ച നാവികര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണമെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക യോഗം ആവശ്യപ്പെട്ടു. കൊച്ചി ഹോട്ടല്‍ സാസ് ടവേഴ്സില്‍ നടന്ന യോഗത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. തങ്ങളുടെ നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ ധരിപ്പിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി ജനതാ മന്ദിറിന് മുന്നില്‍ വരും ദിവസങ്ങളില്‍ 48 മണിക്കൂര്‍ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.